Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Court

ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സ്; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു

ന്യൂഡൽഹി: ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സി​ൽ ബി​ജെ​പി മു​ന്‍ എം​എ​ല്‍​എ കു​ല്‍​ദീ​പ് സെ​ന്‍​ഗാ​റി​ന്‍റെ ശി​ക്ഷ മ​ര​വി​പ്പി​ച്ച ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​നെ വി​ട്ട​യ​ക്ക​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കേ​സ് അ​ടു​ത്ത​മാ​സം 20ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്തു​കൊ​ണ്ട് കൂ​ടു​ത​ൽ വാ​ദ​ത്തി​ലേ​ക്ക് ക​ട​ക്കും. അ​തി​ജീ​വി​ത​യ്ക്ക് നി​യ​മ​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

സി​ബി​ഐ​യു​ടെ വാ​ദ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും കോ​ട​തി കേ​ട്ട​ത്. സി​ബി​ഐ​ക്ക് വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ഹാ​ജ​രാ​യി. ഹീ​ന​മാ​യ കു​റ്റ​മാ​ണ് പ്ര​തി ചെ​യ്ത​തെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. വി​ചാ​ര​ണ​ക്കോ​ട​തി എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത് എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പീ​ഡ​ന​ക്കു​റ്റം സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​നാ​യെ​ന്ന് സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. വ​കു​പ്പി​ന്‍റെ സാ​ങ്കേ​തി​ക​ത്വ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ​ന്നും സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

Latest News

Corehub Up